18 October, 2023 09:47:06 AM
വാട്ടർ മെട്രോ ടെർമിനൽ നിർമാണത്തിൽ ക്രമക്കേട്; കരാർ കമ്പനിക്കെതിരെ കേസ്
കൊച്ചി: വാട്ടർ മെട്രോയുടെ ടെർമിനൽ നിർമാണത്തിൽ ക്രമക്കേട്. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി ബോൾഗാട്ടി, വൈപ്പിൻ എന്നിവിടങ്ങളിലെ ടെർമിനൽ നിർമാണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. നിർമാണ കമ്പനി നൽകിയ പരാതിയിൽ ഉപ കരാർ ലഭിച്ച കമ്പനിക്കെതിരെ ഫോർട്ടുകൊച്ചി പൊലീസ് കേസെടുത്തു. നിർമാണം ഗുണനിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിച്ചാണെന്നും ടെർമിനലിന്‍റെ റാഫ്റ്റുകളിൽ വളവും കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് വാട്ടര്‍ മെട്രോയിലെ യാത്രക്കാരുടെ എണ്ണം പത്തു ലക്ഷം കടന്നത്. സര്‍വീസ് ആരംഭിച്ച് ആറ് മാസത്തിനകമാണ് വാട്ടര്‍ മെട്രോ നേട്ടം കൈവരിച്ചത്. ഈ വര്‍ഷം ഏപ്രില്‍ 26നാണ് വാട്ടര്‍ മെട്രോ പൊതുജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിച്ചത്. നിലവില്‍ 12 ബോട്ടുകള്‍ മാത്രമാണ് വാട്ടര്‍ മെട്രോയ്ക്കായി സര്‍വീസ് നടത്തുന്നത്. ഹൈക്കോര്‍ട്ട് ജംഗ്ഷന്‍- വൈപ്പിന്‍-ബോല്‍ഗാട്ടി ടെര്‍മിനലുകളില്‍ നിന്നും വൈറ്റില- കാക്കനാട് ടെര്‍മിനലുകളില്‍ നിന്നുമാണ് സര്‍വ്വീസ്. ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സര്‍വീസ് ആണ് അടുത്തതായി ആരംഭിക്കുക.