09 November, 2023 01:11:44 PM


വിനോദയാത്ര പോകാന്‍ പുലർച്ചെ വിദ്യാർഥികളെത്തി; ബസുകൾ പിടിച്ചെടുത്ത് മോട്ടർവാഹന വകുപ്പ്



കൊച്ചി: സ്കൂൾ വിനോദയാത്രയ്ക്ക് പോകാനൊരുങ്ങിയ നാല് ടൂറിസ്റ്റ് ബസുകൾ കൊച്ചിയിൽ മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. എളമക്കര ഗവണ്മെൻറ് ഹയർ സെക്കന്‍ഡറി സ്കൂളിലെ കുട്ടികൾ ടൂർ പോകുന്നതിന് വേണ്ടി എടുത്ത ബസുകളാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ പിടിയിലായത്. 

യാത്രയ്ക്ക് മുൻപ് ബസുകൾ മോട്ടോർവാഹനവകുപ്പിന്‍റെ പരിശോധനക്ക് വിധേയമാക്കാത്തതിനെ തുടർന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഊട്ടിയിലേക്കാണ് വിനോദയാത്രക്ക് പോകാൻ തയ്യാറെടുത്ത്. ബസിന്‍റെ ഫിറ്റ്നസ് രേഖകൾ അടക്കം ഹാജരാക്കിയാലേ ബസ് വിട്ടുനൽകുകയുള്ളു എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇന്ന് രാവിലെ പരിശോധന നടക്കുമ്പോള്‍ നാലു ബസുകളിലുമായി ഇരുന്നൂറോളം വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. മറ്റൊരു വാഹനം സംഘടിപ്പിച്ച് ടൂര്‍ നടത്താനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ. വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് പരിശോധനയെന്നാണ് അധികൃതര്‍ പറയുന്നത്. 

ബസുകള്‍ പിടിച്ചെടുത്തതോടെ വിദ്യാര്‍ഥികളും നിരാശരായി. എന്നാൽ, മറ്റു ബസുകളിലായി ടൂര്‍ പോകുമെന്ന് അധ്യാപകര്‍ വിദ്യാര്‍ഥികളെ അറിയിക്കുകയായിരുന്നു. ഇതിനായി ടൂര്‍ ഓപ്പറേറ്റർ വേണ്ടുന്ന നടപടി സ്വീകരിച്ചു തുടങ്ങി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K