19 November, 2023 07:44:28 PM


ജീവൻ നിലനിർത്താൻ അരുൺ മത്തായി തേടുന്നു സുമനസുകളുടെ കാരുണ്യം



പിറവം : ജനിച്ച പിന്നാലെ കൂടെകൂടിയ രോഗം 28 വര്‍ഷമായിട്ടും വിടാതെ പിന്തുടരുന്നു. ജീവൻ നിലനിർത്താൻ സാമ്പത്തികസ്ഥിതി അനുവദിക്കാതായപ്പോള്‍ സുമനസുകളുടെ സഹായം തേടുകയാണ് പിറവം സ്വദേശിയായ യുവാവ്. പിറവം നഗരസഭയിലെ മുളക്കുളം നോർത്തിൽ കാരമറിയയിൽ വീട്ടിൽ മത്തായിയുടെയും ജെസിയുടെയും മകൻ അരുൺ മാത്യു (28) ആണ് വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്കായി കാരുണ്യം തേടുന്നത്.

ജനിച്ച് 6 മാസം ആയപ്പോഴേക്കും വൃക്ക സംബന്ധമായ രോഗം അരുണിന് പിടിപെട്ടിരുന്നു. 20 വർഷം മുൻപ് ഒരു വൃക്കയുടെ പ്രവർത്തനം പൂർണമായും നിലച്ചു. 2021 ലാണ് രണ്ടാമത്തെ കിഡ്നിക്കും തകരാർ സംഭവിച്ചത്. ഉണ്ടായിരുന്ന സ്വത്തും കടം വാങ്ങിയും മകന്‍റെ ചികിത്സ തുടര്‍ന്നു മത്തായി-ജെസി ദമ്പതികള്‍. ഇതിനിടെ മൂത്രതടസം അനുഭവപ്പെട്ട അരുണിനെ ശാസ്ത്രക്രിയക്ക് വിധേയനാക്കി.  ഏകദേശം 8 ലക്ഷം രൂപയോളം ചിലവായി. നാട്ടുകാർ ഏറെ സഹായിച്ചതുകൊണ്ടാണ് ചികിത്സകൾ നടന്നത്. രണ്ട് വർഷമായി അമൃത ആശുപത്രിയിൽ ചികിത്സയിലാണ്.  

ഇപ്പോൾ ആഴ്ചയിൽ രണ്ടു ഡയാലിസിസ് വീതം ചെയ്യപ്പെടുന്ന അരുണിന് കിഡ്നി മാറ്റിവെക്കാൻ ഡിസംബർ 12ന് അടുത്ത ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയാണ്. കിഡ്നി ദാനം ചെയ്യാൻ അരുണിന്‍റെ പിതാവ് ഒരുങ്ങിയതോടെയാണ് ശാസ്ത്രക്രിയ തീരുമാനിച്ചത്. പക്ഷെ അതിനായി വീണ്ടും  ലക്ഷങ്ങള്‍ പിന്നെയും കണ്ടെത്തണം. ശസ്ത്രക്രീയ ചെയ്യുന്ന ദിവസം കുറഞ്ഞത് അഞ്ച് ലക്ഷം രൂപയെങ്കിലും കൈയില്‍ കരുതണം.  പാഴൂർ സ്കൂളിന് സമീപം വാടക വീട്ടിൽ താമസിക്കുന്ന കൂലിപ്പണിക്കാരായ മത്തായിക്കും ജെസിക്കും മുന്നില്‍ മകന്‍റെ ശസ്ത്രക്രിയയ്ക്ക് ഇത്രയും  പണം കണ്ടെത്താൻ ഒരു വഴിയും തെളിയുന്നില്ല. 

അരുണിനെ സഹായിക്കുവാൻ താല്പര്യമുള്ളവർക്ക് താഴെ പറയുന്ന അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാവുന്നതാണ്.

Account Name: Arun Mathai
A/c No.: 0607053000005384
Bank: South Indian Bank, Ettumanoor Branch
IFS Code : SIBL0000607
Google Pay No.: 7592862357



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K