26 November, 2023 11:39:13 AM


കുസാറ്റ് അപകടം; ശ്വാസം മുട്ടലാണ് മരണ കാരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്



കൊച്ചി: കളമശേരി കുസാറ്റ് അപകടത്തിൽ മരിച്ചവരുടെ മരണകാരണം ശ്വാസം മുട്ടലെന്ന് പ്രാഥമിക പോറ്റ്മോർട്ടം റിപ്പോർട്ട്. 2 പേരുടെ മൃതദേഹം വിട്ടു നൽകി. 32 പേർ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്. 3 പേർ ഐ സി യുവിലാണ്. ആസ്റ്റർ ആശുപത്രിയിലുള്ള രണ്ട് പെൺകുട്ടികളുടെ നില ഗുരുതരമാണെന്ന് വിവരം. ചികിത്സയിലുള്ളവരുടെ സൗകര്യങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് കുസാറ്റ് ഫെസ്റ്റിനിടയിൽ അപകടമുണ്ടാകുന്നത്. തിക്കിലും തിരക്കിലും നാല് പേർ മരിച്ചു. പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും.

പെട്ടെന്നുണ്ടായ തിക്കും തിരക്കും കാരണം ആളുകൾ പെട്ടെന്ന് ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറിയതാണ് അപകടകാരണമെന്ന് അധികൃതർ അറിയിച്ചു. തിരക്ക് നിയന്ത്രണാതീതമായി ആളുകൾ മറ്റുള്ളവരുടെ മുകളിലേക്ക് വീഴുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K