20 November, 2023 05:31:07 PM


ബദൽ തർക്ക പരിഹാര സംവിധാനത്തിന് പ്രാധാന്യം വർധിക്കുന്നു- ജസ്റ്റിസ് പി ബി സുരേഷ് കുമാർ



കൊച്ചി: അദാലത്ത്  പോലുള്ള ബദൽ തർക്ക പരിഹാര സംവിധാനത്തിന് ഇന്ന് പ്രാധാന്യം വർധിച്ചു വരികയാണെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ബി സുരേഷ് കുമാർ അഭിപ്രായപ്പെട്ടു. അതേസമയം വ്യവഹാരത്തിനു പോകാൻ ഏതെങ്കിലും ഒരു കക്ഷി നിർബന്ധം പിടിച്ചാൽ ഇതിൻറെ സാധ്യതകൾ അന്യമാവുകയാണെന്നും അനുഭവങ്ങളിൽ നിന്ന് അദ്ദേഹം ഉദാഹരിച്ചു. കളമശ്ശേരി നുവാൽസിൽ നുവാൽസ് അലുമിനി അസോസിയേഷനും സെന്റർ ഫോർ കണ്ടിന്യൂയിങ് ലീഗൽ എഡ്യൂക്കേഷൻ ആൻഡ് എക്സ്സ്‌റ്റെൻഷൻ സെന്ററുമായി സഹകരിച്ചു നടത്തിയ അക്കാദമിക് പ്രോഗ്രാം ആയ തർക്ക പരിഹാര സംവിധാനത്തെ സംബന്ധിച്ച ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നുവാൽസ് അലുമിനി അസോസിയേഷഷൻ പ്രസിഡന്റ് അഡ്വ അശോക് ചാക്കോ തോമസ് ആധ്യക്ഷ്യം വഹിച്ച ഉദ്ഘാടന യോഗത്തിൽ  രജിസ്ട്രാർ ഡോ ലിന അക്ക മാത്യൂ, അലുമിനി അസോസിയേഷൻ ഫാക്കൽറ്റി കോ ഓർഡിനേറ്റർ ഹരി എസ്‌ നായർ, അഡ്വ റൂബൻ ജോർജ് റോക്ക് , അഡ്വ കാതറിൻ പോൾസൺ എന്നിവരും സംസാരിച്ചു . തുടർന്ന് നടന്ന ശിൽപ്പശാലയിൽ വിവിധ വിഷയങ്ങളിലായി അഡ്വ തിരുവെങ്കിടം , അഡ്വ, അനിൽ സേവിയർ , അഡ്വ. ജോൺസൻ മണവാളൻ , ഡോ നന്ദിത നാരായൻ എന്നിവർ ക്ലാസുകൾ നയിച്ചു,


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K