24 November, 2023 05:57:53 AM
കാക്കിക്കുള്ളിലെ മാതൃത്വം ഉണർന്നു; പട്ന സ്വദേശിയുടെ കുഞ്ഞിന് മുലയൂട്ടി ആര്യ
കൊച്ചി : എറണാകുളം ജനറൽ ആശുപത്രിയിൽ ഐസിയുവിൽ അഡ്മിറ്റായ പാട്ന സ്വദേശിയുടെ 4 മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടി വനിത പോലീസ് ഉദ്യോഗസ്ഥ. അമ്മ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതോടെ അവരുടെ 4 കുട്ടികളെ നോക്കാൻ ആരും ഇല്ലാത്തതായി. തുടർന്ന് ഇന്നലെ രാവിലെ ഇവരെ കൊച്ചി സിറ്റി വനിതാ സ്റ്റേഷനിൽ എത്തിച്ചു.
മുതിർന്ന മൂന്നു കുട്ടികൾക്കും ആഹാരം വാങ്ങി നൽകിയപ്പോൾ 4 മാസം പ്രായമായ കുഞ്ഞിന് എന്ത് നൽകും എന്ന ചോദ്യം ഉയർന്നപ്പോൾ ഫീഡിങ് മദർ ആയ ആര്യ മുന്നോട്ട് വരികയായിരുന്നു. ഉദരത്തിൽ ചുമന്നില്ല എങ്കിലും കുഞ്ഞു നാവിൽ മുലപ്പാൽ ഇറ്റിച്ച് വിശപ്പകറ്റി അങ്ങനെ ആര്യയും കുഞ്ഞിൻ്റെ അമ്മയായി. തുടർന്ന്
കുട്ടികളെ ശിശു ഭവനിലേക്ക് മാറ്റി.