04 November, 2023 04:30:39 PM


കൊച്ചിയില്‍ നാവികസേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ഒരാള്‍ മരിച്ചു



കൊച്ചി: കൊച്ചിയില്‍ പരിശീലന പറക്കിലിനിടെ റൺവേയിൽ  ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. നാവിക സേനയുടെ ചേതക്ക് ഹെലികോപ്റ്റര്‍ ആണ് അപകടത്തില്‍പ്പെട്ടത്. 

നാവികസേന ആസ്ഥാനത്തെ ഐഎന്‍എസ് ഗരുഡ റണ്‍വേയില്‍ നിന്ന് ഉയര്‍ന്നുപൊങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. റൺവേയിൽ കോപ്റ്ററിന്‍റെ റോട്ടർ ബ്ലേഡ് തട്ടിയാണ് ഒരാൾ മരിച്ചത്. അപകടസമയത്ത് ഹെലികോപ്റ്ററില്‍ രണ്ടുപേര്‍ ഉണ്ടായതായാണ് സൂചന.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K