30 October, 2023 07:08:05 PM


കളമശേരി സ്ഫോടനം: ഡൊമിനിക് മാർട്ടിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി



കൊച്ചി: കളമശേരി സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകൻ ഡൊമിനിക് മാർട്ടിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. യുഎപിഎ,സ്ഫോടക വസ്തു നിയമം, കൊലപാതകം, വധശ്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേസമയം, കളമശ്ശേരി സ്ഫോടനത്തിൽ മരിച്ച 3 പേരുടെയും പോസ്റ്റുമോർട്ടം പൂർത്തിയായി. തൊടുപുഴ സ്വദേശി കുമാരിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. സംഭവസ്ഥലത്ത് കൊല്ലപ്പെട്ട ലയോണയുടെ മൃതദേഹം ഡിഎൻഎ ഫലം വന്നതിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

മരിച്ച ലിബിനയുടെ അമ്മയും സഹോദരനും ഉൾപ്പടെ നാലുപേർ വെന്‍റിലേറ്ററിലാണ്. 12 പേർ ഇപ്പോഴും ഐസിയുവിൽ തന്നെ തുടരുകയാണ്. കളമശേരി മെഡിക്കൽ കോളെജിലും, ആസ്റ്റർ മെഡിസിറ്റിയിലും ചികിത്സയിൽ കഴിയുന്നവരെ മുഖ്യമന്ത്രി സന്ദർശിച്ചു.

വിശദമായ അന്വേഷണത്തിനൊടുവിലാണ് ഉന്നത തല യോഗം ചേര്‍ന്ന് പൊലീസ് ഡൊമിനികിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇപ്പോഴും കളമശ്ശേരിയിലെ എആര്‍ ക്യാമ്പില്‍ ഡൊമിനിക് മാര്‍ട്ടിനെ ചോദ്യം ചെയ്തുവരുകയാണ്. സംസ്ഥാന പൊലീസ്, എൻഐഎ, എൻഎസ്ജി തുടങ്ങിയ ഏജൻസികളിലെ ഉന്നത ഉദ്യോഗസ്ഥർ കൊച്ചിയിൽ ക്യാംപ് ചെയ്യുന്നുണ്ട്. മാർട്ടിന് മറ്റാരുടേയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നാണ് പൊലീസ് കൂടുതൽ അന്വേഷിക്കുന്നത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K