10 October, 2023 06:53:41 PM


വിജിലന്‍സ് പിടിച്ചെടുത്ത കെ എം ഷാജിയുടെ പണം തിരികെ നല്കണം- ഹൈക്കോടതി



കൊച്ചി: വിജിലന്‍സ് പിടിച്ചെടുത്ത കെ എം ഷാജിയുടെ പണം തിരികെ നല്കണമെന്ന് ഹൈക്കോടതി. വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെയാവശ്യപ്പെട്ടുള്ള മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ അപ്പീലിലാണ് ഹൈക്കോടതി വിധി. 47.35 ലക്ഷം രൂപയാണ് കെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്തത്. ജസ്റ്റിസ് എ എ സിയാദ് റഹ്മാന്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K