06 October, 2023 07:25:00 PM
കളമശ്ശേരി നുവാൽസ് ചേന്ദമംഗലത്തു ലോക് അദാലത് നടത്തി
കൊച്ചി: കളമശ്ശേരി നുവാൽസിലെ ലീഗൽ എയിഡ് ക്ലിനിക് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെയും നോർത്ത് പറവൂർ താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയുടെയും സഹകരണത്തോടെ ചേന്ദമംഗലം പഞ്ചായത്തിൽ നടത്തിയ ലോക് അദാലത് വാൻ വിജയമായി. റിട്ട ജില്ലാ ജഡ്ജി മുഹമ്മദ് യൂസഫ് , അഡ്വ. ജോർജ് തോമസ് ഒല്ലൂക്കാരൻ , അഡ്വ . ബെറ്റി കെ ആലുക്ക എന്നിവർ പാനൽ അംഗങ്ങളായിരുന്നു. ആകെ കേട്ട 96 കേസുകളിൽ 56 എണ്ണം പരിഹരിക്കാൻ കഴിഞ്ഞു . പാനൽ അംഗങ്ങളെ സഹായിക്കാൻ പാര ലീഗൽ വളണ്ടിയർമാരായ സ്വപ്രിയ, ഷെഹ്‌നാസ് എന്നിവരും നുവാൽസ് വിദ്യാർഥികളും ഉണ്ടായിരുന്നു .നുവാൽസ് അധ്യാപിക ഡോ അപർണ ശ്രീകുമാറാണ് ഇവർക്ക് നേതൃത്വം നൽകിയത്