21 September, 2023 12:15:28 PM


ബേക്കറിയിൽ കയറി ഉടമയെ മർദിച്ച എസ്ഐയെ സസ്പെന്‍റ് ചെയ്തു



കൊച്ചി: ബേക്കറിയിൽ കയറി ഉടമയെ മർദിച്ച എസ്ഐയെ സസ്പെന്‍റ് ചെയ്തു. നെടുമ്പാശേരി കരിയാട് ഇന്നലെ രാത്രിയിൽ ബേക്കറി ഉടമയെ മർദിച്ച എസ്ഐ സുനിൽ മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതോടെയാണ് സസ്പെൻഷൻ.

നെടുമ്പാശേരി പൊലീസ് സ്റ്റേഷനു കീഴിലുള്ള കൺട്രോൾ റൂം വാഹനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ യായിരുന്നു സുനിൽ. കരിയാടുള്ള ബേക്കറിയിൽ കയറി ഉടമയായ കോഴിപ്പാട് വീട്ടിൽ കുഞ്ഞുമോനെയും കുടുംബത്തെയുമാണ് ചൂരൽ അടക്കം ഉപയോഗിച്ച് ഇന്നലെ രാത്രി ഒൻപതോടെ മർദ്ദിച്ചത്.

കരിയാട്ടിൽ കത്തിക്കുത്ത് നടന്നു പറഞ്ഞ് ബേക്കറിയിലേക്ക് കയറി വന്ന സുനിൽ, കടയുടമ കുഞ്ഞുമോൻ, ഭാര്യ ആൽബി, മകൾ മെറിൻ എന്നിവരടക്കം അഞ്ചുപേരെ ചൂരൽവടി കൊണ്ട് മർദ്ദിക്കുകയായിരുന്നു.

സംഭവം കണ്ട് നാട്ടുകാർ എത്തി എസ്ഐയെ തടഞ്ഞുവയ്ക്കുകയായിരുന്നു. സമ്മർദ്ദമുണ്ടെങ്കിലും കേസിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് ബേക്കറിയുടമ കുഞ്ഞുമോൻ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K