13 September, 2023 09:15:29 PM


നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ



കൊച്ചി: ഇടപ്പള്ളി അമൃത ആശുപത്രിക്കു സമീപത്ത് നിന്ന് നിരോധിത മയക്കു മരുന്നായ എം ഡി എം  യുമായി യുവാവും യുവതിയും പിടിയിലായി. പച്ചാളം ഷൺമുഖപുരം പുല്ലുംവേലി സജനന്‍റെ മകന്‍ വിഷ്ണു സജനൻ (25), ഞാറക്കൽ എടവനക്കാട് മുണ്ടേങ്ങാട്ട് വിനോജിന്‍റെ മകള്‍ ആതിര (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നു. 1.75 ഗ്രാം എം ഡി എം എ കണ്ടെടുത്തു.

കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ എ സി പി സി. ജയകുമാറിന്റെ നിർദ്ദേശമനുസരിച്ച് അമൃത ആശുപത്രിക്കു സമീപം അമൃത നഗറിലുളള ഓറഞ്ച് ബേ ലോഡ്ജിലെ റൂമിൽ  നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K