13 September, 2023 05:29:36 PM


പെരുമ്പാവൂരില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു



കൊച്ചി: പെരുമ്പാവൂര്‍ രായമംഗലത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. രായമംഗലം മുരിങ്ങാമ്പിയില്‍ അല്‍ക്ക അന്ന ബിനുവാണ് മരിച്ചത്. പത്തൊന്‍പത് വയസായിരുന്നു. സെപ്റ്റംബര്‍ അഞ്ചിനാണ് അല്‍ക്കയെ ഇരിങ്ങോള്‍ സ്വദേശി ബേസില്‍ ആക്രമിച്ചത്. തുടര്‍ന്ന് ഇയാള്‍ തൂങ്ങി മരിച്ചിരുന്നു.

സംഭവ ദിവസം ഉച്ചയോടെ ആയുധവുമായി അല്‍ക്കയുടെ വീട്ടിലെത്തിയെ പ്രതി പെണ്‍കുട്ടിയെ അതിക്രൂരമായി വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ തലയ്ക്കും കഴുത്തിനും ആഴത്തില്‍ വെട്ടേറ്റിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ അല്‍ക്കയുടെ മുത്തച്ഛന്‍ കാണിയാട്ട് ഔസേപ്പ്, മുത്തശ്ശി ചിന്നമ്മ എന്നിവര്‍ക്കും വെട്ടേറ്റിരുന്നു.

പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിയായ പ്രതി ബേസിലും കോലഞ്ചേരിയില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ അല്‍ക്കയും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നതായാണ് പുറത്തുവന്ന വിവരം. അടുത്തിടെ ഇവര്‍ തമ്മില്‍ അകല്‍ച്ചയിലായെന്നും ഇതാണ് ആക്രമണത്തിന് കാരണമായതെന്നുമാണ് പൊലീസ് പറയുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K