13 September, 2023 03:37:12 PM


കൊച്ചിയിൽ കേബിൾ കഴുത്തിൽ കുടുങ്ങി; സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്



കൊച്ചി: കൊച്ചിയിൽ കേബിൾ കഴുത്തിൽ കുടുങ്ങി സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരുക്ക്. റോഡിലേക്ക് തെറിച്ചു വീണ് ഇരുപതുകാരന്റെ ഇടുപ്പെല്ലിന് ഗുരുതരമായി പരിക്കേറ്റു. കലൂർ കറുകപ്പിള്ളി സ്വദേശി മുഹമ്മദ്‌ ഇർഫാനാണ് പരുക്കേറ്റത്.

ഇർഫാൻ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. എറണാകുളം – കോമ്പാറ മാർക്കറ്റ് റോഡിലാണ് അപകടം. റോഡിന് കുറുകെ കേബിൾ അലക്ഷ്യമായി കിടന്നതാണ് അപകടത്തിന് കാരണമെന്ന് കാണിച്ച് ഇർഫാന്‍റെ കുടുംബം എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞ തിങ്കളാഴ്ചയാണ് അപകടം നടന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K