12 September, 2023 04:41:16 PM


എംഡിഎംഎ കൈവശംവച്ച കേസിൽ കളമശേരിയില്‍ 2 പേർ അറസ്റ്റിൽ



കളമശേരി: നിരോധിത ലഹരി പദാര്‍ഥമായ എംഡിഎംഎ കൈവശം വെച്ച യുവാവിനെയും യുവതിയെയും യോദ്ധാവ് സ്ക്വാഡും കളമശേരി പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. വൈപ്പിൻ സ്വദേശി എളംങ്കുന്നപ്പുഴ, വളപ്പ്, പുളിക്കല്‍ വീട്ടില്‍ ഷാജി പി സി (51), തിരുവനന്തപുരം സ്വദേശി ചെങ്ങന്നൂര്‍, മുട്ടക്കട, നക്കുളത്ത് വീട്ടില്‍ രേഷ്മ കെ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഇടപ്പള്ളി, ചമ്പോകടവ് റോഡ്, കാച്ചപ്പിള്ളി ലൈനിലുള്ള പുളിക്കലകത്ത് അപ്പാര്‍ട്ട്മെന്‍റിൽ മയക്കുമരുന്നു വില്‍പ്പന നടത്തുന്നുണ്ടെന്ന് കളമശേരി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്. ഇവരില്‍ നിന്നും മയക്കുമരുന്നിനത്തില്‍പ്പെട്ട 2.70 ഗ്രാം എംഡി എം എ ആണ് കണ്ടെടുത്തത്.

ഉപയോഗത്തിനും വില്‍പ്പന നടത്തുന്നതിനുമായാണ് എംഡി എം എ കൈവശം വെച്ചതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചു. കളമശേരി പൊലീസ് ഇന്‍സ്പെക്ടര്‍ വിബിന്‍ ദാസിന്‍റെ നേതൃത്വത്തില്‍ യോദ്ധാവ് സ്ക്വാഡിന്‍റെ സഹായത്തോടെ കളമശേരി സബ് ഇന്‍സ്പെക്ടര്‍മാരായ വിനോജ് എ, അജയകുമാര്‍ കെ പി എ എസ് ഐ ദിലീപ്, എസ് സി പി ഒ അജ്മല്‍, സി പി ഒ മാരായ നസീബ്, മനോജ്, ശരത്ത് ഡബ്ലിയു സി പി ഒ അജു, സജന എന്നിവര്‍ ഉള്‍പ്പെടുന്ന പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K