12 September, 2023 03:47:26 PM
തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ്; കെ ബാബുവിന് തിരിച്ചടി
കൊച്ചി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസ്; കെ ബാബുവിന് തിരിച്ചടി. കെ. ബാബുവിൻ്റെ ഹർജിയിൽ പിന്നീട് വാദം കേൾക്കാമെന്ന് സുപ്രീം കോടതി. കേസില്‍ ഹൈക്കോടതി നടപടികൾ തുടരാമെന്നും സുപ്രീം കോടതി പരാമര്‍ശിച്ചു.
മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടു പിടിച്ചെന്ന് ചൂണ്ടിക്കാട്ടി കെ ബാബുവിന് എതിര്‍ സ്ഥാനാർത്ഥിയായിരുന്ന എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന് കേരളാ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കെ. ബാബു നൽകിയ അപ്പീലാണ് സുപ്രീംകോടതി പിന്നീട് പരിഗണിക്കാനായി മാറ്റിയത്.
ശബരിമല വിഷയത്തിൽ അയ്യപ്പന്‍റെ ചിത്രം ഉപയോഗിച്ച് വോട്ടേഴ്സ് സ്ലിപ്പ് വിതരണം ചെയ്തെന്ന ആരോപണങ്ങളടക്കം ഉയർത്തിയായിരുന്നു എം സ്വരാജിന്‍റെ ഹർജി. ഹര്‍ജിക്കാരനായ കെ ബാബു അനന്തമായി കേസ് നീട്ടുന്നുവെന്ന് എം സ്വരാജ് നേരത്തെ സുപ്രീംകോടതിയില്‍ ആക്ഷേപമുന്നയിച്ചിരുന്നു.