12 September, 2023 11:08:37 AM
കൊച്ചിയിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ച നിലയിൽ
കൊച്ചി: ഒരു കുടുംബത്തിൽ 4 പേരെ മരിച്ച നിലയിൽ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോ, ഭാര്യ ശിൽപ്പ, എട്ടും ആറും നയസുള്ള കുട്ടികൾ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. നിജോയും ശിൽപ്പയും തൂങ്ങി മരിച്ച നിലയിലും മക്കളായ എയ്ഞ്ചലും ആരോണും വിഷം കഴിച്ച് മരിച്ച നിലയിലുമായിരുന്നു.
സാമ്പത്തിക ബാധ്യതയാണ് ജീവനൊടുക്കാന്‍ കാരണമായതെന്നാണ് സൂചന. വിദേശത്ത് ജോലി ചെയ്തിരുന്ന ശിൽപ്പ ദിവസങ്ങൾക്ക് മുന്‍പാണ് നാട്ടിലെത്തിയത്. കെട്ടിട നിർമാണ തൊഴിലാണ് നിജോ. ഇന്‍ക്വസ്റ്റ് നടപടികൾക്ക് ശേഷം 4 പേരുടെ മൃതദേഹങ്ങളും പറവൂരിലെ ആശുപത്രിയിലേക്ക് മാറ്റി.