10 September, 2023 02:07:09 PM
ലൈംഗികാതിക്രമം; എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ വീണ്ടും കേസ്
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവിയായിരുന്ന ഡോ. മനോജിനെതിരെ വീണ്ടും ലൈംഗികാതിക്രമ കേസ്. അമേരിക്കയില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്ടര്‍ ഇ- മെയിലില്‍ നല്‍കിയ പരാതിയിലാണ് സെന്‍ട്രല്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
2018ല്‍ ഹൗസ് സര്‍ജന്‍സി ചെയ്യുന്ന കാലയളവില്‍ ഡോ. മനോജ് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിലുള്ളത്. പരാതിയെത്തുടര്‍ന്ന്, സെന്‍ട്രല്‍ പൊലീസ് കേസെടുക്കുകയായിരുന്നു. നടപടി ആവശ്യമില്ലെന്ന് പരാതിയില്‍ പറയുന്നുണ്ട്. അതിനാല്‍ വനിതാ ഡോക്ടറുടെ മൊഴിയെടുത്ത ശേഷം തുടര്‍നടപടി മതിയെന്നാണ് പൊലീസ് തീരുമാനം.