07 September, 2023 12:56:41 PM
കൊച്ചിയിൽ മൂന്നിടങ്ങളിലായി ലഹരിമരുന്നുമായി 6 യുവാക്കൾ പിടിയിൽ
കൊച്ചി: എറണാകുളത്ത് മൂന്നിടങ്ങളിലായി ലഹരിമരുന്നുമായി 6 യുവാക്കൾ പിടിയിൽ. 58.42 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.
മലപ്പുറം സ്വദേശി മെഹറൂബ്, കോഴിക്കോട് സ്വദേശി മുഹമ്മദ് റഷീദ് എന്നിവരെ പാലാരിവട്ടത്തു നിന്നാണ് പൊലീസ് പിടികൂടിയത്. കാറിലെത്തിച്ച എംഡിഎംഎ പാലാരിവട്ടത്തുവച്ച് വിൽപ്പന നടത്താൻ ശ്രമിക്കവെയാണ് ഇവർ പിടിയിലായത്.
കൊച്ചി സ്വദേശികളായ സുൾഫിക്കർ, നോയൽ എന്നിവരും കൊച്ചി ശാന്തിപുരത്തുവച്ചാണ് അറസ്റ്റിലായത്. ഇവരും വിൽപ്പന നടത്താൻ ശ്രമിക്കവെയാണ് പിടിയിലായത്.
അങ്കമാലിയിൽ എംഡിഎംഎയുമായി രണ്ടു യുവാക്കൾ കൂടി പിടിയിലായി. ജോൺ ജോയ്, ശ്യാം എന്നിവരാണ് പിടിയിലായത്. 150 ഗ്രാം ലഹരി മരുന്നാണ് ഇവരിൽ നിന്നും പിടികൂടിയത്.