07 September, 2023 12:46:28 PM


വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി



കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് സ്വദേശി കെ.കെ. ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ മൂന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.. പ്രസവ ശസ്ത്രക്രിയ നടന്ന ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ സി കെ രമേശന്‍, നഴ്‌സുമാരായ രഹന എം, മഞ്ജു കെ ജി എന്നിവരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. 

നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പൊലീസ് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. അതേസമയം ആരോഗ്യ കാരണങ്ങളെ തുടര്‍ന്ന് കേസിലെ രണ്ടാം പ്രതി ഡോ. ഷഹന എം ഇന്ന് ഹാജരായില്ല. ഇവരുടെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K