26 August, 2023 12:06:26 PM


പെരുമ്പാവൂരിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം



കൊച്ചി: പെരുമ്പാവൂരിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് വനിതാ ഡോക്ടർ മരിച്ചു. കാഞ്ഞൂർ ആറാങ്കാവ് പൈനാടത്ത് വീട്ടിൽ ജോസിൻ്റെ മകൾ ഡോ. ക്രിസ്റ്റി ജോസ് 44 ആണ് മരിച്ചത്. രാവിലെ 9 മണിയോടെയായിരുന്നു അപകടം. സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന പിതാവിനെ പരിക്കുകളോടെ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒക്കൽ ഗവ.ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫീസറാണ് ക്രിസ്റ്റി ജോസ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K