24 August, 2023 02:43:49 PM
പുതിയ പാചകവാതക സിലിണ്ടര്‍ പിടിപ്പിക്കുന്നതിനിടെ അപകടം; ആളപായമില്ല
ആലുവ: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു. ആലുവ കരോത്ത്കുഴിയിൽ ആണ് സംഭവം. അപകടത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല. വീട്ടുപകരണങ്ങൾ കത്തി നശിച്ചു.
പുതിയ സിലിണ്ടര്‍ പിടിപ്പിക്കുന്നതിനിടെ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. പിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന റോബിന്‍റെ മകളുടെ ജന്മദിനമായിരുന്നു ഇന്ന്. ആഘോഷങ്ങള്‍ക്കുള്ള പാചകത്തിന്‍റെ തിരക്കിലായിരുന്നു കുടുംബം. ഇതിനിടെയാണ് ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത്.
ഒരു ബ്ലാങ്കറ്റ് കൊണ്ട് ഗ്യാസ് സിലിണ്ടര്‍ മൂടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. അടുക്കളയില്‍ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം നശിച്ചെങ്കിലും വീട്ടിലുണ്ടായിരുന്നവര്‍ക്ക് പരിക്കുകൾ ഒന്നും സംഭവിച്ചില്ല.