23 August, 2023 09:39:05 AM
കോളേജ് വിദ്യാർത്ഥികള്‍ വാടകയ്ക്ക് താമസിക്കുന്ന റൂമിൽ നിന്ന് ലഹരിമരുന്ന് പിടികൂടി
കൊച്ചി: വിദ്യാർത്ഥികളിൽ നിന്ന് ലഹരിമരുന്ന് പിടികൂടി. പെരുമ്പാവൂർ അറക്കപ്പടിയിലാണ് കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ലഹരി മരുന്ന് പിടികൂടിയതായി പൊലീസ് അറിയിച്ചത്. വിദ്യാർത്ഥികൾ വാടകയ്ക്ക് താമസിക്കുന്ന റൂമിൽ നിന്നാണ് എംഡിഎംഎയും കഞ്ചാവും കണ്ടെടുത്തത്. മൂന്നാം വർഷ ബിബിഎ വിദ്യാർത്ഥികളായ നെവിൻ മാത്യൂ,റിച്ചു റെജി, എൽബിൻ മാത്യു എന്നിവരാണ് പിടിയിലായത്.
ലഹരി മരുന്നിനെ കുറിച്ച് ലഭിച്ച സൂചനയെ തുടർന്നാണ് പൊലീസ് വിദ്യാർത്ഥികൾ താമസിക്കുന്നിടത്ത് പരിശോധന നടത്തിയത്. പരിശോധനയിൽ ലഹരിമരുന്ന് കണ്ടെടുക്കുകയായിരുന്നു. പൊലീസും ഡാൻസാഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്. വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.