21 August, 2023 03:37:47 PM


കടം വാങ്ങിയ അഞ്ഞൂറ് രൂപയെ ചൊല്ലി തര്‍ക്കം; കോഴിക്കോട് രണ്ട് പേര്‍ക്ക് കുത്തേറ്റു



ബാലുശേരി: കോഴിക്കോട് രണ്ട് ബസ് ജീവനക്കാര്‍ക്ക് കുത്തേറ്റു. ബാലുശേരിയിലാണ് സംഭവം നടന്നത്. കടം വാങ്ങിയ അഞ്ഞൂറ് രൂപയെ ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കിനാലൂര്‍ സ്വദേശികളായ സിജിത്ത്, സിജാദ് എന്നിവര്‍ക്കാണ് കുത്തേറ്റത്. മൂന്ന് പേരെ ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K