19 August, 2023 01:17:23 PM


മൂവാറ്റുപുഴയില്‍ യുവാവിനെ റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി



മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ യുവാവിനെ റബ്ബര്‍ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വീട്ടൂര്‍-പുന്നോപടി റോഡില്‍ കുന്നക്കുരുടി കവല സ്വദേശി എം കെ എല്‍ദോസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല്‍പ്പത്തിമൂന്ന് വയസായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കുന്നത്തുനാട് പൊലീസ് അന്വേഷണം തുടങ്ങി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K