16 August, 2023 02:42:54 PM
മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ മേയുകയായിരുന്ന പശുവിനെ വിറ്റു; ജീവനക്കാരന്‍ അറസ്റ്റില്‍
കളമശേരി: മോഷണക്കേസില്‍ കളമശേരി മെഡിക്കല്‍ കോളേജ് ജീവനക്കാരന്‍ അറസ്റ്റില്‍. മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ മേയുകയായിരുന്ന പശുവിനെ മറ്റൊരാള്‍ക്ക് വിറ്റുവെന്ന പരാതിയിലാണ് നടപടി. പ്രിന്‍സിപ്പലിന്‍റെ ഡ്രൈവര്‍ ബിജുവിനെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കളമശേരി സ്വദേശി ജമാലാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പ്രതി ഇത്തരത്തില്‍ നേരത്തേയും കന്നുകാലികളെ വിറ്റിരുന്നതായി സംശയമുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.