14 August, 2023 10:11:12 AM


പുരാവസ്തു തട്ടിപ്പു കേസ്; ഐ ജി ലക്ഷ്മണ ഇന്നും ഇഡിക്ക് മുന്നിൽ ഹാജരാവില്ല



കൊച്ചി: മോൻസൻ മാവുങ്കൽ മുഖ്യ പ്രതിയായ വ്യാജ പുരാവസ്തു തട്ടിപ്പു കേസിൽ ഐജി ലക്ഷ്മണ ഇന്നും ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാവില്ല. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായതിനാൽ എത്താനാവില്ലെന്നാണ് വിശദീകരണം. ക്രൈംബ്രാഞ്ച് 2 തവണ ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല.

ആന്ധ്ര സ്വദേശിനിയുമായി ബന്ധപ്പെട്ടു കോടികളുടെ ബിസിനസ് ഇടപാടുകൾക്ക് ഐജി ലക്ഷ്മൺ ഇടനിലക്കാരനായിട്ടുണ്ടെന്നതിന്‍റെ തെളിവുകൾ മോൻസന്‍റെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. 16, 17 തീയതികളിൽ മുൻ ഡിഐജി എസ്.സുരേന്ദ്രനും 18,19 തീയതികളിൽ കെപിസിസി പ്രസിഡന്‍റ് കെ. സുരേന്ദ്രനും ഹാജരാവാൻ ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K