11 August, 2023 10:32:41 AM


എറണാകുളം പള്ളുരുത്തിയില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി



പള്ളുരുത്തി: എറണാകുളത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളുരുത്തിയിലാണ് സംഭവം. ആന്‍റണി (50), ഭാര്യ ഷീബ (48) എന്നിവരെയാണ് വീടിന് പുറത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയിലാണ് ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. ആന്‍റണി ഹൃദ്രോഗിയാണ്. സാമ്പത്തിക പ്രതിസന്ധിയും രോഗത്തെക്കുറിച്ചുള്ള ആശങ്കയുമാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K