09 August, 2023 11:29:36 AM
യാത്രയ്ക്കിടെ ട്രെയിനില്‍ നിന്നു വീണ യുവാവിന് ഗുരുതര പരിക്ക്
കൊച്ചി: ആലുവയിൽ ട്രെയിനിൽ നിന്നു വീണു യുവാവിന് പരിക്കേറ്റു. കണ്ണൂർ സ്വദേശി നിധീഷിനാണ് പരിക്കേറ്റത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ നിധീഷിനെ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആലുവ റെയിൽവേ സ്റ്റേഷനു സമീപം ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ ആയിരുന്നു സംഭവം.
കോട്ടയത്തു നിന്നു കണ്ണൂരിലേക്കു പോകുകയായിരുന്നു നിധീഷ്. ഇദ്ദേഹം ട്രെയിനിന്‍റെ വാതിൽക്കൽ നിന്നു യാത്ര ചെയ്യുകയായിരുന്നു എന്ന് റെയില്‍വെ സംരക്ഷണ സേന അറിയിച്ചു.