08 August, 2023 07:55:59 PM
ആലുവയിൽ 75കാരനെ വീട്ടിൽ കയറി തലക്കടിച്ച് കൊല്ലാൻ ശ്രമം; ഛത്തീസ്ഗഢ് സ്വദേശി പിടിയിൽ
കൊച്ചി: ആലുവയിൽ വീട്ടിൽ കയറി 75 കാരനെ തലക്കടിച്ച് കൊല്ലാൻ ശ്രമം, ഛത്തീസ്ഗഢ് സ്വദേശി പിടിയിൽ. ആലുവ തൂമ്പാക്കടവ് സ്വദേശി ബദറുദ്ദീനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.
വീടിന്‍റെ മുൻവശത്ത് വിശ്രമിക്കുകയായിരുന്ന ബദറുദ്ദീനെ, അക്രമി വലിയ വിറക് ഉപയോഗിച്ച് തലക്കടിക്കുകയായിരുന്നു. അക്രമശേഷം രക്ഷപ്പെടാൻ ശ്രമിച്ച ചത്തീസ്ഗഡ് സ്വദേശി മനോജ് എന്നയാളെ പിടികൂടി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
സംഭവ സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് സാക്ഷികൾ. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബദറുദ്ദീൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലാണ്.