05 August, 2023 12:13:14 PM


എറണാകുളത്ത് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 11 പേർക്ക് പരിക്ക്



കൊച്ചി: എറണാകുളം മാടവന ജങ്ഷനിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. വൈറ്റില ഭാഗത്ത് നിന്നും അരൂരിലേക്ക് പോകുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. മാടവന സിഗ്നലിൽ വെച്ച് ലോറി മറ്റ് നാല് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു.

ബ്രേക്ക്‌ തകരാറായതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവർ പറഞ്ഞു. അപകടത്തിൽ 11 പേർക്ക് പരുക്ക് പറ്റി. പരിക്ക് പറ്റിയവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. തമിഴ്നാട് രജിസ്ട്രേഷൻ ലോറിയാണ് മറ്റ് വാഹനങ്ങളിൽ ഇടിച്ചത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K