01 August, 2023 07:28:55 PM
ഓടിക്കൊണ്ടിരുന്ന ബസിന് പിന്നിലിടിച്ച് ബൈക്ക് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം
ആലുവ: ഓടിക്കൊണ്ടിരുന്ന ബസിന് പിന്നിലിടിച്ച് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. കറുകുറ്റി പാദുവാപുരം സ്വദേശി ഫാബിൻ മനോജും സുഹൃത്ത് കോക്കുന്ന് സ്വദേശി അലനുമാണ് മരിച്ചത്. രണ്ട് പേർക്കും 18 വയസായിരുന്നു പ്രായം. അങ്കമാലിക്കടുത്ത് തലകോട്ട് പറമ്പിൽ വച്ച് ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം ഉണ്ടായത്.
പരിക്കേറ്റ രണ്ട് പേരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മറ്റൊരാൾക്കും അതീവ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച അലന്‍റെയും ഫെബിന്‍റെയും മൃതദേഹങ്ങൾ അങ്കമാലിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനും പൊലീസ് നടപടിക്രമങ്ങൾക്കും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.