01 August, 2023 07:13:48 PM


അൽഫാമിന്‍റെ പേരിൽ അടി; ഹോട്ടൽ ജീവനക്കാർക്ക് പരിക്ക്



കോഴിക്കോട്: തിരുവമ്പാടിയിൽ അൽഫാമിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ മൂന്നു ഹോട്ടൽ ജീവനക്കാർക്ക് പരിക്കേറ്റു. തിരുവമ്പാടി പുല്ലൂരാംപാറ ഇലന്തുകടവിലെ ന്യൂ മലബാർ എക്സ്പ്രസ്സ് ഹോട്ടലിൽ ഇന്നലെ രാത്രി 10 മണിയോടെ ആണ് സംഭവം. 5 മിനിറ്റ് കൊണ്ട് അൽഫാം വേണമെന്ന് യുവാക്കൾ ആവശ്യപ്പെട്ടപ്പോൾ 15 മിനിറ്റ് കൊണ്ടേ കിട്ടൂ എന്ന് ഹോട്ടൽ ജീവനക്കാർ പറഞ്ഞതാണ് തർക്കത്തിൽ കലാശിച്ചത്.

7 പേരടങ്ങുന്ന യുവാക്കളുടെ സംഘമാണ് സംഭവത്തിൽ ഹോട്ടൽ ജീവനക്കാരെ മർദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. യുവാക്കളുടെ മർദ്ദനത്തിൽ മൂന്നു ഹോട്ടൽ ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് 7 പേർക്കെതിരെ ഹോട്ടൽ മാനേജ് മെന്‍റ് പോലീസിൽ പരാതി നൽകി. സംഭവത്തിൽ തിരുവമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K