29 July, 2023 07:16:36 PM
കൊച്ചി ചെറായിയില്‍ 90കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 26കാരന്‍ അറസ്റ്റില്‍
കൊച്ചി: ചെറായിയില്‍ 90 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചെറായി സ്വദേശി 26കാരനായ ശ്യാംലാലാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.
വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ശ്യാംലാല്‍ കിടപ്പിലായിരുന്ന വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. വൃദ്ധയും മകളും താമസിക്കുന്ന പള്ളിപ്പുറം ചെറായി കരയില്‍ വീട്ടിലെത്തിയായിരുന്നു അതിക്രമം. ഈ സമയത്ത് വൃദ്ധയുടെ മകള്‍ വീട്ടിലില്ലായിരുന്നു. മകള്‍ ജോലിക്ക് പോയ സമയത്താണ് ശ്യാംലാല്‍ വീട്ടിലെത്തിയത്.
അയല്‍ക്കാരനായ പ്രതി വീട്ടിലേക്ക് വന്നപ്പോള്‍ മദ്യപിച്ചെന്ന സംശയം തോന്നിയ വൃദ്ധ വീട്ടില്‍ നിന്ന് പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നിഷേധിച്ച ശ്യാംലാല്‍ വൃദ്ധയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.