29 July, 2023 03:29:19 PM
അവന്‍റെ കയ്യും കാലും തല്ലിയൊടിക്കണം; അഞ്ചുവയസുകാരിയെ കൊന്ന പ്രതിക്കെതിരെ ജനങ്ങള്‍
കൊച്ചി: ആലുവയില്‍ അഞ്ചുവയസുകാരിയെ കൊന്ന് മാലിന്യ കൂമ്പാരത്തില്‍ തള്ളിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിനെതിരെ ജനരോഷം. പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോഴായിരുന്നു ജനരോഷം അലയടിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് തെളിവെടുപ്പ് നടത്താനാകാതെ പൊലീസ് തിരികെ പോയി.
മൃതദേഹം കണ്ടെത്തിയ മാലിന്യ കൂമ്പാരത്തിനടത്ത് പ്രതിയെ എത്തിച്ചാണ് പൊലീസ് തെളിവെടുപ്പിനു ശ്രമിച്ചത്. എന്നാല്‍ ജനങ്ങള്‍ ശക്തമായി പ്രതിഷേധിച്ചതോടെ പൊലീസിന് തെളിവെടുപ്പ് നടത്താനായില്ല. അവനെ വിട്ടുകൊടുക്കരുതെന്നും കയ്യും കാലും തല്ലിയൊടിക്കണമെന്നും ജനങ്ങള്‍ വിളിച്ചുപറഞ്ഞു. ശക്തമായ ജനരോഷം കണക്കിലെടുത്ത് പൂര്‍ണമായി തെളിവെടുപ്പ് നടത്താനാകാതെ പ്രതിയെയും കൊണ്ട് പൊലീസ് തിരികെ പോകുകയായിരുന്നു.
ഫൊറന്‍സിക് വിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. കുട്ടിയുമായി മാര്‍ക്കറ്റിന്റെ പരിസരത്തേക്കു പോകുന്ന പ്രതിയെ കണ്ടതായി താജുദ്ദീന്‍ എന്ന ചുമട്ടുതൊഴിലാളി രാവിലെ പൊലീസിനെ വിവരമറിയിച്ചിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതിയെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന രീതിയിലുള്ള വൈകാരിക പ്രതികരണങ്ങളും നാട്ടുകാരുടെ ഭാഗത്തുനിന്ന് ഉണ്ടായി.