28 July, 2023 10:21:29 AM


തെ​രു​വു​നാ​യ കു​റു​കെ ചാ​ടി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഓ​ട്ടോ ഡ്രൈ​വ​ര്‍ മ​രി​ച്ചു



കോ​ഴി​ക്കോ​ട്: തെ​രു​വു​നാ​യ കു​റു​കെ ചാ​ടി​യ​തി​നേ തു​ട​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഓ​ട്ടോ ഡ്രൈ​വ​ര്‍ മ​രി​ച്ചു. അ​നി​ല്‍ ബാ​ബു എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് അ​ഴി​യൂ​ര്‍ ആ​വി​ക്ക​ര റോ​ഡി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. ഓ​ട്ടോ​യി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ തെ​രു​വു​നാ​യ കു​റു​കെ ചാ​ടു​ക​യാ​യി​രു​ന്നു.

പൊ​ടു​ന്ന​നെ ഓ​ട്ടോ വെ​ട്ടി​ച്ച​പ്പോ​ള്‍ ഇ​യാ​ള്‍ പു​റ​ത്തേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കു​ള്‍​പ്പെ​ടെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ഉ​ട​നെ വ​ട​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി​യോ​ടെ മ​രി​ച്ചു. പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K