27 July, 2023 05:45:45 PM
ഐഎൻഎസ് വിക്രാന്തിൽ നാവികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: ഐ എൻ എസ് വിക്രാന്തിൽ നാവികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബിഹാർ മുസഫർപുർ സ്വദേശിയായ സുശാന്ത് കുമാർ (19) ആണ് മരിച്ചത്. പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം പ്രഖ്യാപിച്ചതായി നാവികസേന അറിയിച്ചു.
അസ്വാഭാവിക മരണത്തിനു ലോക്കൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആദ്യ വർഷ സർവീസിനായി കൊച്ചിൻ ഷിപ്‌യാഡിലാണു ഐ എൻ എസ് വിക്രാന്ത് ഇപ്പോഴുള്ളത്.