26 July, 2023 03:22:11 PM


ആലുവയിൽ വ്യാജ കള്ള് നിർമാണം; നാല് പേര്‍ എക്സൈസിന്‍റെ പിടിയില്‍



കൊച്ചി: ആലുവയിൽ വൻ വ്യാജ കള്ള് നിർമാണ കേന്ദ്രം എക്സൈസ് എൻഫോഴ്സ്മെൻ്റ് വിഭാഗം കണ്ടെത്തി. രാസ മിശ്രിതം ഉപയോഗിച്ച് നിർമിച്ച 1500 ലിറ്റർ കള്ളും, കള്ള് കൊണ്ട് പോകാനെത്തിയ പിക് അപ്പ് വാനും ശിവരാത്രി മണപുറം റോഡിലെ കള്ള് നിർമാണ കേന്ദ്രത്തിൽ കണ്ടെത്തി.

വ്യാജ മദ്യ നിർമാണ കേന്ദ്രം നടത്തി വന്നിരുന്ന വിൻസന്‍റ്, ജോസഫ്, ജിതിൻ, ഷാജി എന്നിവർ പിടിയിലായി. 35 ലിറ്ററിന്‍റെ 42 കന്നാസുകളിലായാണ് വ്യാജ കള്ള് സൂക്ഷിച്ചിരുന്നത്. കള്ള് ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്ന ലോറൈൽ സൾഫേറ്റ്, സോഡിയം ലോറൈൽ സൾഫേറ്റ് എന്നീ പേസ്റ്റ് രൂപത്തിലുള്ള രാസ മിശ്രിതങ്ങളും പിടികൂടിയിട്ടുണ്ട്.

കുറച്ചു കള്ളും സ്പിരിറ്റും ബാക്കി വെള്ളവും ഈ കെമിക്കലുകളും ഉപയോഗിച്ചാണ് വ്യാജ കള്ള് നിർമ്മിച്ചിരുന്നത്. സോഡിയം ലോറൈൽ സൾഫേറ്റ് മദ്യത്തിന് മണവും നുരയും പതയുമുണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. കേന്ദ്രം ഒരു വർഷമായി വാടകക്കെടുത്ത  കെട്ടിടത്തിൽ പ്രവർത്തിച്ച് വരികയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K