25 July, 2023 06:08:19 PM


കോഴിക്കോട് മുക്കത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കേ വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ചു



കോഴിക്കോട്: കോഴിക്കോട് മുക്കത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കേ വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ചു. യന്ത്രത്തിന് പുറമെ കഴുകാനിട്ടിരുന്ന വസ്ത്രങ്ങളും സ്‌ഫോടനത്തില്‍ നാലുപാടും ചിതറി. കാരശേരി ജംഗ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടിലായിരുന്നു അപകടം. 

നാല് വര്‍ഷം പഴക്കമുള്ള സെമി ഓടമാറ്റിക് അലക്കുയന്ത്രമാണ് പൊട്ടിത്തെറിച്ചത്. സമീപത്ത് വീട്ടുകാര്‍ ആരുംതന്നെ ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. പൊട്ടിത്തെറിയില്‍ വയറുകളും, പൈപുകളും പൂര്‍ണമായും നശിച്ചു. വയറില്‍ എലി കരണ്ടതിനെ തുടര്‍ന്നുണ്ടായ ഷോര്‍ട് സര്‍ക്യൂടായിരിക്കാം അപകടകാരണമെന്നും പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K