22 July, 2023 11:20:12 AM
കോഴിക്കോട് കൊയിലാണ്ടി റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണി മുടക്ക്
കോഴിക്കോട്: ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് മർദിച്ചുവെന്നാരോപിച്ച് കൊയിലാണ്ടിയിൽ സ്വകാര്യ ബസ് പണിമുടക്ക്. അപ്രതീക്ഷിത ബസ് പണിമുടക്ക് പ്രദേശവാസികളെ വലച്ചു. കൊയിലാണ്ടി- കോഴിക്കോട് റൂട്ടുകളിൽ അടക്കം ബസ് സർവീസ് നിലച്ചിരിക്കുകയാണ്.
തിരുവങ്ങൂരിൽ വിദ്യാർഥികളെ ബസിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. തുടർന്ന് പൊലീസ് ജീവനക്കാരെ മർദിച്ചുവെന്നാണ് ആരോപണം. എന്നാൽ ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വിടുകയാണുണ്ടായതെന്ന് പൊലീസ് പറയുന്നു. ബസ് ജീവനക്കാർ തങ്ങളോട് മോശമായി പെരുമാറിയതായി വിദ്യാർഥികളും ആരോപിക്കുന്നുണ്ട്.