21 July, 2023 07:17:24 AM
ആലുവയിൽ ജില്ലാ കലക്ടറുടെ മിന്നൽ പരിശോധന: 23 കടകൾക്കെതിരെ നടപടി
ആലുവ : നിത്യോപയോഗ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിരെ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ നേതൃത്വത്തിൽ പൊതുവിതരണ, ഭക്ഷ്യസുരക്ഷ, അളവുതൂക്ക, റവന്യൂ വകുപ്പുകൾ ഉൾപ്പെട്ട സംയുക്ത സ്ക്വാഡ് ആലുവ മാർക്കറ്റിലെയും പരിസരത്തെയും കടകളിൽ മിന്നൽ പരിശോധന നടത്തി.
പച്ചക്കറി - പലവ്യഞ്ജന കടകൾ, ഹോട്ടലുകൾ എന്നിങ്ങനെ 37 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 23 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വീഴ്ചകൾക്ക് അഞ്ച് കടകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത 18 കടകൾക്ക് നോട്ടീസ് നൽകി. ഇനിയും പരിശോധകൾ തുടരുമെന്നും ക്രമക്കേടുകൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.