19 July, 2023 10:55:48 AM
കോഴിക്കോട് പുതിയപാലത്ത് കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല
കോഴിക്കോട്: കോഴിക്കോട് പുതിയപാലത്ത് കെട്ടിടത്തിൽ തീപിടിത്തം. ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടാക്കുന്നത്. ഹിന്ദുസ്ഥാൻ ഓയിൽ മില്ലിന് പുറകിലെ വസ്ത്രവ്യാപാര സ്ഥാപനം ഗോൾഡ് കവറിങ് യൂണിറ്റ് എന്നിവ പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. തീപിടിത്തത്തിൽ കെട്ടിടത്തിന്‍റെ രണ്ടും മൂന്നും നിലകൾ പൂർണമായും കത്തി നശിച്ചു. സംഭവത്തിൽ ആളപായം ഇല്ല. സ്ഥലത്ത് രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് എത്തി കെട്ടിടത്തിന്‍റെ തീ അണച്ചിട്ടുണ്ട്.