15 July, 2023 01:24:59 PM
കോഴിക്കോട് പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് അപകടം; എസ്ഐ അടക്കം നാല് പേർക്ക് പരിക്ക്
കോഴിക്കോട്: പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ട് എസ്ഐ അടക്കം നാല് പേർക്ക് പരിക്കേറ്റു. കോഴിക്കോട് കായണ്ണയിലാണ് സംഭവം. പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപെട്ടത്.
പേരാമ്പ്ര എസ്‌ഐ ജിതിൻ വാസ്, സിവിൽ പോലീസ് ഓഫീസർമാരായ കൃഷ്ണൻ, അനുരൂപ്, ദിൽഷാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.