14 July, 2023 05:09:43 PM


സ്കൂൾ കുട്ടികൾക്കുള്ള അരി മറിച്ചു വിൽക്കാൻ ശ്രമം: വയനാട്ടില്‍ അധ്യാപകർ അറസ്റ്റിൽ



വയനാട്: സ്കൂൾ വിദ്യാർഥികൾക്കായി സർക്കാർ സൗജന്യമായി നൽകുന്ന അരി മറിച്ചു വിൽക്കാൻ ശ്രമിച്ച രണ്ട് അധ്യാപകർ അറസ്റ്റിൽ. കുറുവയിലെ ഒരു എയ്ഡഡ് സ്കൂളിലാണ് സംഭവം. ഇന്നലെ രാത്രി എട്ടുമണിയോടെ സ്കൂളിൽ നിന്നും ഗുഡ്സ് ഓട്ടോയിൽ പത്ത് ചാക്കിലേറെ അരി കയറ്റിയ ശേഷം മക്കരപ്പറമ്പിലെ മൊത്ത വ്യാപാരകേന്ദ്രത്തിലെത്തിച്ച് കടയിലേക്ക് മാറ്റുന്നതിനിടെയാണ് ഇവർ പിടിയിലായത്. ഓട്ടോയെ പിന്തുടർന്നെത്തിയ രക്ഷിതാക്കളടക്കമുള്ള നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസെത്തി അധ്യാപകരെയും ഓട്ടോ ഡ്രൈവറെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K