21 September, 2023 05:04:58 PM


മധ്യവയസ്‌കന്‍റെ മൃതദേഹം അഴുകിയ നിലയില്‍ കുറ്റിക്കാട്ടില്‍ കണ്ടെത്തി; സമീപം വിഷക്കുപ്പിയും



സുല്‍ത്താന്‍ബത്തേരി: പുല്‍പ്പള്ളിയില്‍ ഒന്നര മാസം മുമ്പ് കാണാതായ മധ്യവയസ്‌കന്‍റെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ കുറ്റിക്കാട്ടില്‍ കണ്ടെത്തി. പുല്‍പ്പള്ളി മണ്ഡപമൂല അശോകവിലാസത്തില്‍ രത്‌നാകരന്‍റെ മൃതദേഹമാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ സീതാദേവി ക്ഷേത്രഭൂമിയില്‍ കണ്ടെത്തിയത്. 

മൃതദേഹത്തിന് സമീപത്ത് നിന്ന് വിഷക്കുപ്പി കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് നാലിനാണ് രത്‌നാകരന വീട്ടില്‍നിന്നും കാണാതായത്. ഇതിന് ശേഷം 47 ദിവസം പിന്നിട്ടിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. 

രാവിലെ ഒമ്പത് മണിയോടെ തൊഴിലാളികള്‍ ദേവസ്വം ഭൂമിയിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്. പുല്‍പ്പള്ളി എസ് ഐ സി ആര്‍ മനോജിന്‍റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം സുല്‍ത്താൻ ബത്തേരിയിലെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K