16 October, 2023 12:50:33 PM


വയനാട്ടില്‍ യുവാവ് തലയ്ക്കടിയേറ്റ് മരിച്ചു; പിതാവിനായി അന്വേഷണം



വയനാട്: പുല്‍പ്പള്ളിയില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.വയനാട് പുല്‍പ്പള്ളിയില്‍ കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ അമല്‍ദാസ് (22) ആണ് കൊല്ലപ്പെട്ടത്.

കോടാലികൊണ്ട് തലക്ക് അടിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. എന്നാൽ പിതാവാണ് കൊലപ്പെടുത്തിയതെന്ന സംശയത്തില്‍ ആണ് പൊലീസ്. പിതാവ് ശിവദാസനായി പൊലീസ് അന്വേഷണം തുടരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K