22 September, 2023 02:02:15 PM


വയനാട്ടില്‍ നിന്നും വീട് വിട്ടിറങ്ങിയ അമ്മയെയും 5 മക്കളെയും തിരിച്ച്‌ വയനാട്ടില്‍ എത്തിച്ചു



വയനാട്: വയനാട്ടില്‍ നിന്നും വീട് വിട്ടിറങ്ങിയ അമ്മയെയും 5 മക്കളെയും തിരിച്ച്‌ വയനാട്ടില്‍ എത്തിച്ചു. യുവതി ബന്ധുവീട്ടിലേക്ക് പോകാൻ താല്പര്യമില്ലെന്ന് അറിയിച്ചതോടെ ഇവരെ കല്പറ്റ സ്നേഹിതയിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരം ഗുരുവായൂരില്‍ വച്ചാണ് ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് ഇവരെ തിരിച്ചെത്തിക്കുകയായിരുന്നു. 

ഗുരുവായൂര്‍ പടിഞ്ഞാറെ നടയില്‍ നിന്നുമാണ് കണ്ടെത്തിയതെന്നും ഇവരെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചിരുന്നു. ഈ മാസം 18 നാണ് കൂടോത്തുമ്മലിലെ വീട്ടില്‍ നിന്നും അമ്മയും മക്കളും ചേളാരിയിലെ തറവാട്ടിലേക്ക് എന്ന് പറഞ്ഞിറങ്ങിയത്. എന്നാല്‍ ആറ് പേരും അവിടെ എത്താതെ വന്നതോടെയാണ് തിരിച്ചില്‍ തുടങ്ങിയത്. ഫോണില്‍ വിളിച്ചു നോക്കിയിട്ടും കിട്ടാതായതോടെ ഭര്‍ത്താവ് കമ്ബളക്കാട് പോലീസിന് പരാതി നല്‍കുകയായിരുന്നു. 

ഫറോക്, രാമനാട്ടുകര, കണ്ണൂര്‍, ഷൊര്‍ണൂര്‍ എന്നിവിടങ്ങളിലും അമ്മയും മക്കളും എത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു. കമ്ബളക്കാട് കൂടോത്തുമ്മലിലാണ് ഇവര്‍ താമസിച്ചിരുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K