17 November, 2023 04:05:07 PM
വയനാട്ടില്‍ ഭാര്യ മരിച്ചത് ഭര്‍ത്താവിന്‍റെ അടിയേറ്റെന്ന് സംശയം; ഭർത്താവ് കസ്റ്റഡിയില്‍
വയനാട്: വയനാട് പുൽപ്പള്ളിയിൽ ഭാര്യ മരിച്ചത് ഭര്‍ത്താവിന്‍റെ അടിയേറ്റേന്ന് സംശയം. മുള്ളന്‍കൊല്ലി ശശിമല എ പി ജെ നഗര്‍ കോളനിയിലെ അമ്മിണി (55) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ബാബു (60)വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴിക്കിനിടെയുണ്ടായ മര്‍ദ്ദനത്തിലാണ് അമ്മിണി മരിച്ചതെന്നാണ് സൂചന.