20 October, 2023 02:45:51 PM


പുല്‍പ്പള്ളിയില്‍ കാണാതായ യുവാവിൻ്റെ മൃതദേഹം ക്വാറിയില്‍



കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ ഇന്നലെ മുതല്‍ കാണാതായ യുവാവിൻ്റെ മൃതദേഹം പ്രവര്‍ത്തനം നിലച്ച ക്വാറിയില്‍ നിന്ന് കണ്ടെത്തി. മരക്കടവ് മൂന്നുപാലം സ്വദേശി സാബുവിൻ്റെതാണ് മൃതദേഹം.


ഇന്നലെ മുതലാണ് സാബുവിനെ കാണാതെയാവുന്നത്. തുടർന്ന് നടത്തിയ തെരച്ചിലിൽ സാബുവിൻ്റെ കാറും മൊബൈല്‍ ഫോണും ക്വാറിക്ക് സമീപത്ത് നിന്ന് കണ്ടെത്തുകയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ക്വാറിയിൽ പരിശോധന നടത്തിയപ്പോഴാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്.


കുറച്ചു നാളുകളായി ക്വാറി അടഞ്ഞു കിടക്കുന്ന നിലയിലായിരുന്നു കൂടാതെ ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് ക്വാറിയിൽ വെള്ളം നിറഞ്ഞു നിൽക്കുന്നുണ്ട്. സാബുവിൻ്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യങ്ങൾ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K