06 September, 2023 12:28:08 PM
വയനാട്ടിൽ പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
![](https://www.kairalynews.com/uploads/page_content_images/kairaly_news_16939837510.jpeg)
മാനന്തവാടി: വയനാട്ടിൽ പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. മാനന്തവാടി വരയാൽ സ്വദേശി അജയ് ആണ് മരിച്ചത്.ഇന്നലെ രാത്രി എട്ടുമണിയോടെ കമ്മന കരിന്തിരിക്കടവ് പാലത്തിൽ വച്ച് ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെടുകയായിരുന്നു. തുടർന്നാണ് അജയ് പുഴയിലേക്കാണ് വീണത്.
ശബ്ദം കേട്ടെത്തിയവരാണ് സ്‌കൂട്ടര്‍ വീണ് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് മാനന്തവാടി പോലീസും അഗ്‌നിരക്ഷാസേനയും ജീവന്‍ രക്ഷാസമിതി പ്രവര്‍ത്തകരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയായിരുന്നു.